09:59pm 12 November 2026
NEWS
മമ്മൂട്ടിയെ സന്ദർശിച്ച് മേയറും ഡെപ്യുട്ടി മേയറും
04/02/2026  06:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മമ്മൂട്ടിയെ സന്ദർശിച്ച് മേയറും ഡെപ്യുട്ടി മേയറും
HIGHLIGHTS

പത്മഭൂഷൺ പുരസ്‍കാരത്തിനർഹനായ നടൻ മമ്മൂട്ടിയെ വസതിയിലെത്തി മേയർ അഡ്വ. വി കെ മിനിമോൾ, ഡെപ്യുട്ടി മേയർ ദീപക് ജോയ് എന്നിവർ അഭിനന്ദിക്കുന്നു.

കൊച്ചി: മേയർ അഡ്വ.വി കെ മിനിമോളും ഡെപ്യൂട്ടി മേയർ ദീപക് ജോയിയും നടൻ മമ്മൂട്ടിയെ വസതിയിലെത്തി സന്ദർശിച്ചു. പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചതിൽ നഗരസഭയുടെ സന്തോഷവും അഭിനന്ദനവും മേയർ മമ്മൂട്ടിയെ അറിയിച്ചു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ നഗരവികസനവും അൻപത് ദിന കർമ്മ പദ്ധതിയും ചർച്ചയായി. നഗരവാസികൾക്ക് ഒത്തുചേരുന്നതിനായി തുറസായ സ്‌ഥലം വേണമെന്നതുൾപ്പെടെ ക്രിയാത്മകമായ ഒട്ടേറെ നിർദേശങ്ങൾ മമ്മൂട്ടി പങ്ക് വച്ചു. അൻപത് ദിന കർമ്മ പദ്ധതിയെ കുറിച്ച് വിശദമായി മമ്മൂട്ടി ചോദിച്ചറിഞ്ഞു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനെ  കുറിച്ചും അദ്ദേഹം നിർദേശങ്ങൾ പങ്ക് വച്ചു.  നഗരസഭയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും മമ്മൂട്ടി വാഗ്ദാനം ചെയ്തു. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img